Latest NewsInternational

മോ​ഷ്ടി​ച്ച മൊ​ബൈ​ല്‍ ഉടമയ്ക്ക് വിൽക്കാനൊരുങ്ങി കള്ളൻ ; പിന്നീട് സംഭവിച്ചത്

മനില : മോ​ഷ്ടി​ച്ച മൊ​ബൈ​ല്‍ ഉടമയ്ക്ക് വിൽക്കാനൊരുങ്ങിയ കള്ളനെ കയ്യോടെ പിടികൂടി. ഫി​ലി​പ്പീ​ന്‍​സി​ലാ​ണ് ​സം​ഭ​വം ന​ട​ന്ന​ത്. ഒ​രു സ്ത്രീ​യും മ​ക​ളു​മാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് ഫി​ലി​പ്പി​നോ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മൊബൈൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു മോഷ്ടാവ്.

മകളുടെ സഹായത്തോടെ യുവതി മൊബൈൽ ട്രാ​ക്കു​ചെ​യ്തു ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാധിച്ചില്ല. എന്നാൽ സ്വന്തം മൈബൈൽ ഓൺലൈൻ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടതോടെ യുവതി അത് വാങ്ങാൻ നിശ്ചയിച്ചു. തുടർന്ന് മോഷണവിവരം പോലീസിനെ അറിയിക്കുകയും ചെയ്‌തു.

ഒ​ടു​വി​ല്‍ മോ​ഷ്ടി​ച്ച ഫോ​ണ്‍ കൊ​ടു​ത്തു പ​ണം വാങ്ങാൻ യു​വാ​വ് എ​ത്തി​യ​തോ​ടെ കാ​ത്തു​നി​ന്ന പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ച​ത​ല്ലെ​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ​താ​ണെ​ന്നു​മാ​ണ് യു​വാ​വി​ന്‍റെ വാ​ദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button