Latest NewsIndia

പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ മ​ഹാ​റാ​ലി​യെ പ​രി​ഹ​സി​ച്ച് പ്രധാനമന്ത്രി

ഗാ​ന്ധി​ന​ഗ​ർ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലിക്കെതിരെ പരിഹാസവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​വ​ര​വ​രു​ടെ നി​ല​നി​ൽ​പ്പി​നാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പ​രി​ശ്ര​മി​ക്കു​ന്പോ​ൾ താ​ൻ രാ​ജ്യ​ത്തി​ന്‍റെ താ​ൽ​പ​ര്യ​ത്തി​നാ​ണു നി​ല​കൊള്ളുന്നതെന്നു ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്കുകയായിരുന്നു പ്ര​ധാ​ന​മ​ന്ത്രി.

എ​ല്ലാ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഒ​രു​മി​ച്ചു എ​ന്നാ​ണ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ അ​ങ്ങ​നെ ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ഒ​രു​മി​ച്ച​വ​ർ എ​ല്ലാം അ​ധി​കാ​ര ത​ർ​ക്കം തുടങ്ങി കഴിഞ്ഞു. അ​ഴി​മ​തി​ക്കെ​തി​രാ​യ ത​ന്‍റെ ന​ട​പ​ടി​ക​ൾ ചി​ല​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യി​ട്ടു​ണ്ട്. അ​വ​ർ പ്ര​കോ​പി​ത​രായെങ്കിൽ അത് സ്വാഭാവികം മാത്രം. സര്‍ക്കാര്‍ ഖജനാവിലെ പണം കൊള്ളയടിക്കാന്‍ ഞാന്‍ അനുവദിക്കാത്തതിനാൽ ഇവരെല്ലാം ഒ​രു​മി​ച്ചു കൂ​ടി. അ​തി​ന്‍റെ പേ​രാ​ണ് വി​ശാ​ല സ​ഖ്യം. ബി​ജെ​പി​ക്ക് എ​തി​രെ​യ​ല്ല, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് എ​തി​രാണ് വി​ശാ​ല സ​ഖ്യമെന്നും വ​രു​ന്ന പൊ​തു​തെ​ര​ഞ്ഞ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വി​ജ​യി​ക്കാ​ൻ പോ​കു​ന്നി​ല്ല​ല്ലെ​ന്നും മോ​ദി പറഞ്ഞു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button