KeralaLatest News

നിരാഹാര സമരം അവസാനിപ്പിക്കാൻ ഒരുങ്ങി ബിജെപി

തിരുവനന്തപുരം:  യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ 48 ദിവസമായി ബിജെപി നടത്തി വന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂര്‍ണ്ണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും ജനപിന്തുണ ഏറിവരികയായിരുന്നുവെന്നും പോരാട്ടം തുടരുമെന്നും. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സമരപ്പന്തലില്‍ പറഞ്ഞു. അതേസമയം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിർത്തിയാലും ശബരിമല പ്രശ്നം സജീവമാക്കി നിലനിർത്താൻ പ്രചാരണ പരിപാടികൾക്കും ബിജെപി രൂപം നൽകും.

നിലവില്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നാളെ രാവിലെ പത്തരയോടെ നിരാഹാര സമരം അവസാനിപ്പിക്കാനാണു ബിജെപി തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കുക, സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരെ കള്ള കേസെടുത്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം ആരംഭിച്ചത്.

ബിജെപി സംസ്ഥാന ജനറല്‍ എ.എന്‍.രാധാകൃഷ്ണനായിരുന്നു ആദ്യം നിരാഹാര സമരമിരുന്നത്. ശേഷം നിരാഹാരമിരുന്നത്. പിന്നീട് സി.കെ.പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പി.എം.വേലായുധന്‍, വി.ടി. രമ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button