KeralaLatest NewsNews

ടൂറിസ്റ്റ് ബസ് തടഞ്ഞ സംഭവം: ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

കര്‍മ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

ഇടുക്കി: പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ സംഭവത്തില്‍ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയതെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. സ്ത്രീകളുള്‍പ്പടെയുള്ള തമിഴ്‌നാട് സ്വദേശികളാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. ഗവിയിലേക്ക് പോവുകയായിരുന്നു ഇവര്‍.

ശബരിമല കര്‍മസമിതി പ്രവര്‍ത്തകരാണെന്നും സ്ത്രീകളെയും കൊണ്ട് ശബരിമലയിലേക്ക് പോകുകയാണോ എന്ന് പരിശോധിക്കാനാണ് കയറിയതെന്നും പറഞ്ഞാണ് ഇവര്‍ ബസ്സിലേക്ക് കയറിയത്. തുടര്‍ന്ന് ബസ്സിലുള്ള എല്ലാവരുടെയും രേഖകള്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ വാങ്ങി പരിശോധിച്ചു. ഏറെ നേരം ബസ്സ് തടഞ്ഞിടുകയും ചെയ്തു. സംശയം മാറ്റാതെ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു കര്‍മസമിതിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button