Latest NewsNattuvartha

വിഷച്ചെടി തിന്ന് ഏഴ് ആടുകള്‍ ചത്തു

കണ്ണൂര്‍ : വിഷച്ചെടി തിന്ന് പെരളശ്ശേരി പൊതുവാച്ചേരിയില്‍ ഏഴ് ആടുകള്‍ ചത്തു. രണ്ടു ദിവസം മുന്‍പാണ് ആടുകള്‍ക്ക് അസുഖം പിടിപെട്ടത്. ആദ്യത്തേത് വ്യാഴാഴ്ച്ച് രാവിലെ ചത്തു. ഇതുവരെയായി ആകെ ഏഴു ആടുകളാണ് മരണമടഞ്ഞത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷച്ചെടി ഭക്ഷിച്ചതാണ് മരണകാരണമായി പറയുന്നത്. പ്ലാവിന്റെ ഇലയും കല്ലുരുക്കി എന്ന ചെടിയും മാത്രമാണ് ഭക്ഷിച്ചതെന്ന് ഉടമ നവാസ് പറയുന്നു. വിഷചെടി അമിത അളവില്‍ ഭക്ഷിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തിരുവനന്തപുരത്തെ ലാബില്‍ അന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കുടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരു.

shortlink

Related Articles

Post Your Comments

Related Articles


Back to top button