Latest NewsKerala

ശബരിമലയില്‍ ഉണ്ടായ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമെന്നു മാതാ അമൃതാനന്ദമയി

തിരുവനന്തപുരം : ശബരിമലയില്‍ ഉണ്ടായ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമെന്നു മാതാ അമൃതാനന്ദമയി അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ക്ഷേത്ര ആചാരങ്ങളെ കുറിച്ച്‌ വ്യക്തമായ അറിവ് ഇല്ലാത്തത് ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഓരോ ക്ഷേത്രത്തിനും പ്രതിഷ്ട സങ്കല്‍പ്പങ്ങള്‍ ഉണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിൽ ദൈവത്തിന് എല്ലാവരും സമന്മാരാണ്.സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമൊന്നും അതിന് ഇല്ല.എന്നാല്‍ ക്ഷേത്രത്തിന്‍റെ കാര്യത്തില്‍ ആ വ്യത്യാസമുണ്ട്.

നൈഷ്ടിക ബ്രഹ്മചാരിയായിരുന്നു ശബരിമല അയ്യപ്പൻ അദ്ദേഹം സമാധിയാകുന്നതിന് മുമ്പേ പ്രകടിപ്പിച്ച ഒരാഗ്രഹം അനുസരിച്ചാണ് ഇത്തരം സമ്പ്രദായങ്ങൾ നിലവിൽ വന്നതെന്നാണ് വിശ്വാസം. കാലത്തിന് അനുസരിച്ച് ആചാരത്തിന് മാറ്റം വന്നാൽ മൂല്യങ്ങൾ ഇല്ലാതാകും. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ലാതാക്കാൻ ഇടയാക്കരുത്. ശങ്കരാചാര്യർ അദ്വൈതമാണ് സ്ഥാപിച്ചത്. നാരായണ ഗുരുവും അദ്വൈതമാണ് സ്ഥാപിച്ചത്. ചട്ടമ്പി സ്വാമികളുടെ കാര്യം നോക്കിയാലും അങ്ങനെതന്നാണ്. അവരൊക്കെ ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. ഓരോ ക്ഷേത്രത്തിനും ഓരോ രീതിയാണുള്ളത്. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കാൻ പ്രത്യേക രീതിയുണ്ടെന്നും എല്ലായിടത്തും ഈശ്വരനുണ്ട് എന്നറിയാമെങ്കിലും പോകുന്ന ക്ഷേത്രങ്ങളിലെല്ലാം അവിടത്തെ ആചാരം താൻ അനുഷ്ടിക്കാറുണ്ടെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button