Latest NewsIndia

വര്‍ക്ക് ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ കാണാതായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ കാണാതായതായി റിപ്പോര്‍ട്ട്. വോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട അമേസ്, ഫോഴ്‌സ് ഗൂര്‍ഖ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, മിസ്തുബിഷി പജീറോ തുടങ്ങിയ മോഡലുകളാണ് കാണാതായത്. പശ്ചിമ ഡല്‍ഹിയിലെ നംഗോളിയിലാണ് സംഭവം.

റിപബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് ആഡംബര കാറുകള്‍ മോഷണം പോയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അഞ്ച് പേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button