KeralaLatest NewsNews

കര്‍ഷകര്‍ കീടനാശിനി ശ്വസിച്ച് മരിച്ച സംഭവം; കൃഷി ഓഫീസറുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്ന് മാസമായിട്ടും നടപടിയില്ല

മൂന്ന് മാസമായിട്ടും പകരം നിയമനമായില്ല

പെരിങ്ങര: തിരുവല്ലയില്‍ രണ്ട് കര്‍ഷകര്‍ കീടനാശിനി ശ്വസിച്ച് മരിച്ചത് കൃഷി ഓഫീസര്‍ പോലുമില്ലാത്ത പഞ്ചായത്തിലെന്ന് റിപ്പോര്‍ട്ട്.. പെരിങ്ങര കൃഷി ഭവനിലുണ്ടായിരുന്ന കൃഷി ഓഫീസര്‍ സ്ഥലം മാറിപ്പോയിട്ട് മൂന്ന് മാസമായിട്ടും പകരം നിയമനമായില്ല. നിലവില്‍ കുറ്റൂര്‍ കൃഷി ഓഫീസര്‍ക്കാണ് പെരിങ്ങരയുടെ അധിക ചുമതല. സംസ്ഥാനത്ത് അന്‍പതും പത്തനംതിട്ട ജില്ലയില്‍ മാത്രം ഏഴും ഒഴിവുകളാണുള്ളത്. ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നാണ് കൃഷി മന്ത്രിയുടെ വിശദീകരണം.

അപ്പര്‍കുട്ടനാടില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലാണ് ഇന്നലെ കീടനാശിനി ശ്വസിച്ച് രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിച്ചത്. രണ്ടായിരത്തിയഞ്ഞൂറോളം ഏക്കറിലാണ് പെരിങ്ങരയില്‍ നെല്‍ക്കൃഷി. കീടനാശിനിയുടെ അളവ് നിശ്ചയിക്കുന്നതിലും നിര്‍ദ്ദേശിക്കുന്നതിലും സുപ്രധാന പങ്കാണ് കൃഷി ഓഫീസര്‍ക്കുള്ളത്. ഉപയോഗിക്കേണ്ട കീടനാശിനിയുടെ അളവിനെക്കുറിച്ച് ബോധവത്കരണം നടത്തേണ്ട ഒരു കൃഷി ഓഫീസര്‍ക്ക് രണ്ട് പഞ്ചായത്തുകളുടെ ചുമതല നല്‍കിയത് ജോലിഭാരം ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തല്‍. കൃഷി വകുപ്പിന്റെ അറിവില്ലാതെയാണ് കീടനാശികള്‍ കര്‍ഷകര്‍ വാങ്ങുന്നത് തടയാന്‍ നടപടിയില്ലാത്തപ്പോഴാണ് ഓഫീസറില്ലാതെ പെരിങ്ങരയില്‍ കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്.

shortlink

Post Your Comments


Back to top button