Latest NewsIndia

ജനങ്ങള്‍ക്ക് വേണ്ടത് പുതിയ പ്രധാനമന്ത്രിയെ: അങ്ങനെ ഒരാളുണ്ടോ ബി.ജെ.പിയിലെന്ന് അഖിലേഷ്

രാജ്യം ഒരു പുതിയ പ്രധാനമന്ത്രിയെയാണ് പ്രതീക്ഷിക്കുന്നതെന്നു അത്തരത്തിലൊരാളുണ്ടെങ്കില്‍ അദ്ദേഹവുമായി വേണം ബിജെപി വരേണ്ടതെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

ബിജെപിയില്‍ നേതൃമാറ്റം ചര്‍ച്ചയാകുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രസ്താവന. നേതൃത്വം ഒരു പ്രശ്‌നമായി തോന്നുന്നു എങ്കില്‍ യഥാര്‍ത്ഥത്തില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും അഖിലേഷ് ലഖ്‌നൗവില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പ്രതിപക്ഷനേതാവ് ആരായിരിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഒരു പുതിയ പ്രധാനമന്ത്രിക്കായി കാത്തിരിക്കുകയാണെന്നത് ഉറപ്പുള്ള കാര്യമാണെന്നും പ്രതിപക്ഷത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ബിജെപി സ്വന്തം പാര്‍ട്ടിയിയില്‍ ഒരു പുതിയ പ്രധാനമന്ത്രിയുണ്ടെങ്കില്‍ അത് ജനങ്ങളോട് വ്യക്തമാക്കണമെന്നും എസ്പി നേതാവ് പറഞ്ഞു. അടുത്തിടെ കൊല്‍ക്കത്തയില്‍ പ്രതിപക്ഷപാര്‍ട്ടിനേതാക്കളുമായി അഖിലേഷ് യാദവ് വേദി പങ്കിട്ടിരുന്നു.

ബിഎസ്പി നേതാവ് മായാവതിക്കെതിരെ ബിജെപി എംഎല്‍എ സാധന സിംഗ് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ഭരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ അസഹിഷ്ുതയ്ക്ക് ഉദാഹരണമാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഭരണത്തിലിരിക്കുന്ന ബിജെപി ഒരു ജോലിയും ചെയ്യാതിരിക്കുമ്പോള്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് എങ്ങനെ ജോലിയെക്കുറിച്ച് പറയാന്‍ കഴിയുമെന്നും അഖിലേഷ് പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button