Latest NewsNattuvartha

ബിവറേജസ് ഷോപ്പിന് പിന്നില്‍ തീപിടുത്തം

മുഹമ്മ: മുഹമ്മ ബിവറേജസ് ഷോപ്പിന് പിന്നില്‍ തീപിടുത്തം. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. തീപ്പിടിത്തത്തെ തുടര്‍ന്ന് കുറച്ചുനേരം മദ്യവിതരണം മുടങ്ങി. കൂട്ടിയിട്ടിരുന്ന കാര്‍ട്ടണ്‍ പെട്ടികള്‍ക്കും കടലാസുകള്‍ക്കുമാണ് തീപിടിച്ചത്. മദ്യം വാങ്ങാനായി ഒട്ടേറെയാളുകള്‍ ഷോപ്പില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. മദ്യം എത്തിക്കുന്ന കാര്‍ട്ടണ്‍ പെട്ടികളാണ് തീപിടിത്തത്തില്‍ നശിച്ചത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button