Latest NewsIndia

മമതാ ബാനര്‍ജിയെ പ്രശംസിച്ച്‌ കുമാരസ്വാമി

കൊൽക്കത്ത : ശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മമതാ ബാനര്‍ജി നല്ല ഭരണാധികാരിയാണെന്നും രാജ്യത്തെ നയിക്കാനുള്ള എല്ലാ കഴിവും അവര്‍ക്കുണ്ടെന്നുമാണ് കുമാരസ്വാമി പറഞ്ഞു. ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പു ജയിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. എന്നെ സംബന്ധിച്ച്‌ നേതൃത്വം ആര് എന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മാനദണ്ഡമല്ല. രാജ്യത്തെ ജനങ്ങള്‍ നരേന്ദ്രമോദി ഭരണകൂടത്തില്‍ അങ്ങേയറ്റം അസംതൃപ്തരാണെന്നും നിരവധി സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി വലിയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിരവധി നേതാക്കള്‍ ഇവിടെയുണ്ട്. പഴയ സര്‍ക്കാര്‍ തോറ്റിടത്ത് അവര്‍ക്ക് ശക്തമായി മുന്നേറാന്‍ സാധിക്കുമെന്നും . നമുക്ക് തെരഞ്ഞെടുപ്പിനുശേഷം നമ്മുടെ നേതാവിനെ തെരഞ്ഞെടുക്കാം’ കുമാരസ്വാമി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button