KeralaLatest News

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചവിട്ട താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേയ്ക്ക്

തിരുവനന്തപുരം : ജോലിയില്‍ നിന്നും പിരിച്ചുവിട്ട നടപടി പു: നപരിശോധിയ്ക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചവിട്ട താല്‍ക്കാലിക ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാര്‍ നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിക്കും. പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

ഇതില്‍ തീരുമാനമൊന്നും ആകാത്ത സാഹചര്യത്തിലാണ് കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിനിറങ്ങിയിരിക്കുന്നത്. പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജീവനക്കാരില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. അതിനാല്‍ത്തന്നെ ഉള്ള ജോലി നഷ്ടമായ സാഹചര്യം ജീവിതം വഴിമുട്ടിച്ചതോടെയാണ് ഇവര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button