Latest NewsIndia

മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി നേ​താ​ക്കൾക്കു ​നേ​രെയുള്ള ആ​ക്ര​മ​ണം തുടർക്കഥ ; ആക്രമിച്ച് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നു

മ​ന്ദ്സോ​ര്‍ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള പ്ര​ഹ്ലാ​ദ് ബ​ദ്ധ്വ​ര്‍ എ​ന്ന മ​റ്റൊ​രു ബി​ജെ​പി നേ​താ​വ് കു​റ​ച്ചു​ദി​വ​സം മു​ന്പ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

മധ്യപ്രദേശിൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയ ശേഷം ബിജെപി നേതാക്കൾക്ക് നേരെയുള്ള അതിക്രമം തുടരുന്നു. രണ്ടു ബിജെപി നേതാക്കളുടെ കൊലപാതകത്തിന് ശേഷം ഇന്നലെ വീണ്ടും ബിജെപി നേതാവിനും കുടുംബത്തിനും നേരെ അക്രമം. ബ​ര്‍​വാ​നി ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ബി​ജെ​പി നേ​താ​വാ​യ ജി​തേ​ന്ദ്ര സോ​ണി​യും മ​ക​ന്‍ ര​വേ​ന്ദ്ര​യും ര​ണ്ടു ബ​ന്ധു​ക്ക​ളു​മാ​ണ് ഞാ​യ​റാ​ഴ്ച ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

സ്വ​ര്‍​ണ​വ്യാ​പാ​രി കൂ​ടി​യാ​യ ജി​തേ​ന്ദ്ര മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന് തി​രി​ച്ചു​വ​രു​ന്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, പ​ണം, 30 കി​ലോ​യോ​ളം വെ​ള്ളി, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ ജി​തേ​ന്ദ്ര​യി​ല്‍​നി​ന്ന് ക​വ​ര്‍​ന്നു. കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ന്‍റെ താ​ക്കോ​ലു​മാ​യി​ട്ടാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​ട​ന്ന​ത്. ആ​റു പേ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ക്ര​മി​സം​ഘം.

പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വാ​യ മ​നോ​ജ് താ​ക്ക​റെ ബ​ര്‍​വാ​നി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു ബി​ജെ​പി നേ​താ​വു കൂ​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. മ​ന്ദ്സോ​ര്‍ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള പ്ര​ഹ്ലാ​ദ് ബ​ദ്ധ്വ​ര്‍ എ​ന്ന മ​റ്റൊ​രു ബി​ജെ​പി നേ​താ​വ് കു​റ​ച്ചു​ദി​വ​സം മു​ന്പ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button