Latest NewsSaudi Arabia

സൗദിയിൽ ടൂര്‍ ഗൈഡുകളാകാന്‍ ഇനി വനിതകളും

റിയാദ് : സൗദിയിൽ വിനോദസഞ്ചാര മേഖലകളിലേക്ക് ടൂര്‍ ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. നൂറ്റി അമ്ബത് വനിതകള്‍ ഇതിനകം അപേക്ഷ നല്‍കി. ഇവര്‍ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം തന്നെ അനുവദിക്കും.23 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകളെയാണ് ഇതിനായി പരിഗണിക്കുന്നത്. നിലവില്‍ 28 ശതമാനമാണ് വിനോദസഞ്ചാര മേഖലയിലെ സൗദിവത്കരണ നിരക്ക്. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന് കീഴിലാണ് പുതിയ പദ്ധതികള്‍.

shortlink

Post Your Comments


Back to top button