Latest NewsIndia

‘എസ്. ജാനകിയ്‌ക്ക് അനുശോചനം’ ഖേദ പ്രകടനവുമായി എസ് എഫ് ഐ

അനുശോചന പ്രമേയത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ പട്ടികയില്‍ എസ്.ജാനകിയുടെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു.

നിലമ്പൂര്‍: ജീവിച്ചിരിക്കുന്ന പ്രശസ്ത ഗായിക എസ് ജാനകിക്ക് എസ് എഫ് ഐ നിലമ്പൂർ ഏരിയ സമ്മേളനത്തിൽ അനുശോചനം രേഖപ്പെടുത്തിയതിൽ ഖേദ പ്രകടനവുമായി എസ് എഫ് ഐ. അനുശോചന പ്രമേയത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ പട്ടികയില്‍ എസ്.ജാനകിയുടെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു. ഈ പട്ടിക വായിക്കുന്നതിനിടെയായിരുന്നു ജാനകിക്ക് ആദരാ‌ഞ്ജലികള്‍ അര്‍പ്പിച്ചത്. ഇതിനിടെ പറയുന്നത് അബദ്ധമാണെന്ന് വേദിയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മനസിലാവുകയോ തിരുത്തുകയോ ചെയ്തില്ല.

സംഭവം വിവാദമയാതോടെ സംഘാടകര്‍ക്ക് എസ്.എഫ്.ഐ ഏരിയ നേതൃത്വത്തിന്റെ ശകാരം കേട്ടു. നേരത്തെ സജീവ സംഗീതജീവിതം അവസാനിപ്പിക്കുകയാണന്നും സംഗീതപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണന്നും എസ്. ജാനകി നേരത്തെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെ അവർ മരിച്ചെന്ന തരത്തിൽ വ്യാജ പ്രചാരണം സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button