KeralaLatest NewsIndia

പാ​ട​ത്ത് കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ മരിച്ച കർഷകരുടെ മരണത്തിൽ ദുരൂഹത: കൂടുതൽ വിവരങ്ങൾ പുറത്ത്

അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ പെ​രി​ങ്ങ​ര​യി​ല്‍ പാ​ട​ത്ത് കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ ര​ണ്ട് ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​കാ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം: തി​രു​വ​ല്ല​യി​ലെ ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യുണർത്തി പോലീസ് റിപ്പോർട്ട്. ര​ണ്ടു പേ​രി​ല്‍ മ​ത്താ​യി ഈ​ശോ​യു​ടെ മ​ര​ണം വി​ഷം ഉ​ള്ളി​ല്‍ ചെ​ന്നാ​ണെ​ന്നു തെ​ളി​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യ​ത്. അതെ സമയം കീ​ട​നാ​ശി​നി ശ്വ​സി​ച്ചാ​ണ് സ​ന​ല്‍​കു​മാ​റി​ന്‍റെ മ​ര​ണ​മെ​ന്നും പോ​ലീ​സ് സ​ര്‍​ജ​ന്‍റെ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ പെ​രി​ങ്ങ​ര​യി​ല്‍ പാ​ട​ത്ത് കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ ര​ണ്ട് ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​കാ​ണ് മ​രി​ച്ച​ത്

ക​ഴു​പ്പി​ല്‍ കോ​ള​നി​യി​ല്‍ സ​ന​ല്‍​കു​മാ​ര്‍ (42), വേ​ങ്ങ​ല്‍ ആ​ലം​തു​രു​ത്തി മാ​ങ്ക​ള​ത്തി​ല്‍ മ​ത്താ​യി ഈ​ശോ (ത​ങ്ക​ച്ച​ന്‍-68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ട​ശേ​ഖ​ര​ത്ത് നെ​ല്ലി​നു കീ​ട​നാ​ശി​നി ത​ളി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​വ​ര്‍​ക്ക് ദേ​ഹ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്.സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഇവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button