Latest NewsIndia

വി​ശ​ന്നു വ​ല​ഞ്ഞ ആ​ണ്‍ ക​ടു​വ പെ​ണ്‍​ക​ടു​വ​യെ ഭ​ക്ഷ​ണ​മാ​ക്കി

ഭോ​പ്പാ​ല്‍: വി​ശ​ന്നു വ​ല​ഞ്ഞ ആ​ണ്‍ ക​ടു​വ പെ​ണ്‍​ക​ടു​വ​യെ ഭ​ക്ഷ​ണ​മാ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ക​നാ ടൈ​ഗ​ര്‍ റി​സ​ര്‍​വി​ലാ​ണ് സം​ഭ​വം. സ്വ​ന്തം വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ജീ​വി​ക​ളെ മൃ​ഗ​ങ്ങ​ള്‍ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​തു വ​ള​രെ അ​പൂ​ര്‍​വ​മാ​യ സം​ഭ​വ​മാ​ണ്. ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ മാ​ണ്ഡ്ല ജി​ല്ല​യി​ലെ മു​ണ്ടി-​ദാ​ദ​ര്‍ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് പെ​ണ്‍​ക​ടു​വ​യു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. പാ​തി ക​ഴി​ച്ച നി​ല​യി​ലാ​യി​രു​ന്നു അ​വ​ശി​ഷ്ട​ങ്ങ​ള്‍. ക​ടു​വ​യു​ടെ ത​ല​യോ​ട്ടി​യും കാ​ലു​ക​ളും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ പെ​ണ്‍​ക​ടു​വ​ക​ള്‍ പ​ര​സ്പ​രം പോ​ര​ടി​ക്കാ​റു​ണ്ടെ​ങ്കി​ലും ആ​ണ്‍​ക​ടു​വ​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. ക​ടു​വ​യെ കൊ​ന്ന​തി​ന്‍റെ കാ​ര​ണം വി​ശ​പ്പാ​ണെ​ന്ന് വി​ശ്വ​സി​ക്കു​വാ​ന്‍ പ​റ്റി​ല്ലെ​ന്നും ക​ടു​വ​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത് കാ​ര​ണ​മു​ള്ള വ​ഴ​ക്കാ​യി​രി​ക്കാം ഇ​തി​നു കാ​ര​ണ​മെ​ന്നും പാ​ര്‍​ക്കി​ന്‍റെ ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​ര്‍ കെ. ​കൃ​ഷ്ണ​മൂ​ര്‍​ത്തി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button