Health & Fitness

തൈറോയ്ഡിനെ പ്രതിരോധിയ്ക്കാം… ഈ മാര്‍ഗങ്ങളിലൂടെ

സ്ത്രീകളെ കൂടുതലായി അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തൈറോയ്ഡ്. ഹോര്‍മോണുകളില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡിനു കാരണം.

ഹോര്‍മോണ്‍ അളവില്‍ കൂടിയാല്‍ ഹൈപ്പര്‍ തൈറോയ്ഡും കുറഞ്ഞാല്‍ ഹൈപ്പോ തൈറോയ്ഡും വില്ലന്‍മാരാകും. ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ തൈറോയ്ഡിനെയും നിയന്ത്രിയ്ക്കാകും.

നെറ്റില്‍ അഥവാ ചൊറിയണത്തിന്റെ ഇല ഉണക്കിയെടുത്തത് 7 മിനിറ്റ് തിളപ്പിച്ച വെള്ളത്തിലിട്ട് കുടിയ്ക്കുന്നതും തൈറോയ്ഡിനുള്ള പ്രതിവിധിയാണ്.

ആയുര്‍വേദ മരുന്നായ കടുക്കത്തോട് ശര്‍ക്കര ചേര്‍ത്ത് അരച്ച് ചിറ്റമൃതിന്റെ നീരും ചേര്‍ത്തു കഴിയ്ക്കുന്നതും തൈറോയ്ഡ് പരിഹരിയ്ക്കാന്‍ സഹായിക്കും.

ഒരു പിടി കൃഷ്ണതുളസി, തഴുതാമ, മുയല്‍ച്ചെവി എന്നിവ ചേര്‍ത്തരച്ച വെള്ളം അല്‍പനേരം വായില്‍ പിടിച്ച ശേഷം ഇറക്കുന്നതും ഫലം ചെയ്യും.
മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ആന്റിഓക്‌സിഡന്റ് എന്‍ഡോക്രൈന്‍ ഗ്ലാന്റായ തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമാകാന്‍ സഹായിക്കും.

കുരുമുളകിലെ പെപ്പറൈന്‍ എന്ന വസ്തുവും തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കാന്‍ സഹായിക്കും.

വെളിച്ചെണ്ണയില്‍ സാച്വറേറ്റഡ് ഫാറ്റ്, ലോറിക് ആസിഡ്, മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ എന്നിവ തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും.

തൈറോയ്ഡ് ഗ്ലാന്റിന്റെ ഭാഗത്ത് വെളിച്ചെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്. ഉരുക്കുവെളിച്ചെണ്ണയാണ് കൂടുതല്‍ നല്ലത്.

ദിവസവും രണ്ടു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിയ്ക്കുന്നതും ഗുണം ചെയ്യും. ബ്രഹ്മി, ലെമണ്‍ ഗ്രാസ് പോലുള്ള ആയുര്‍വേദ സസ്യങ്ങളും തൈറോയ്ഡിനുള്ള പ്രതിവിധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button