Latest NewsKerala

റബര്‍ പുകപ്പുരയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു

കണ്ണൂര്‍: റബര്‍ പുകപ്പുരയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു. ഇരിട്ട് വള്ളിത്തോട് മുടയിരഞ്ഞിയിലെ ആയിത്താനത്ത് ജോയിയുടെ വീടാണ് നശിച്ചത്. ദുരന്ത സമയത്ത് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് കൂടുതല്‍ അപകടം ഒഴിവായത്. റബര്‍പുരയില്‍ ആദ്യം തീപിടിക്കുകയും തുടര്‍ന്ന് വീടിന് പിടിക്കുകയും ആയിരുന്നു. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ആഭരണങ്ങളും രേഖകളും രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും വീട് പൂര്‍ണമായി കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്‌നിശമന സേനയും കരിക്കോട്ടക്കരി പൊലിസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button