NewsIndia

ഇന്ത്യയെ യുവത്വമുള്ള രാജ്യമാക്കും; സുഷമ സ്വരാജ്

 

വരാണസി: 2020 ആകുന്നതോടെ രാജ്യത്തെ ശരാശരി പ്രായം 29 ആയിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയായിരിക്കും ലോകത്തെ ഏറ്റവും യുവത്വമുള്ള രാജ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

രണ്ട് വര്‍ഷത്തിനകം ഇന്ത്യന്‍ ജനസംഖ്യയില്‍ 64% പേരും ജോലി ചെയ്യാനാവുന്ന പ്രായത്തിലുള്ളവര്‍ ആയിരിക്കും. ഒപ്പം ലോകരാജ്യങ്ങള്‍ക്കെല്ലാം വിദഗ്ധ തൊഴിലാളികളുടെ ഉറവിടമായി മാറും ഇന്ത്യയെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, യുഎസ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലെ ജനതയ്ക്ക് പ്രായമേറുകയാണ്. 2022ല്‍ ഈ രാജ്യങ്ങളിലെ ജനസംഖ്യയില്‍ മൂന്നിലൊന്നും 65ലേറെ പ്രായമുള്ളവരുടേതായി മാറും. അത്യപൂര്‍വമായ ഈ മികവ് ‘നവ യുവ ഇന്ത്യ’ കെട്ടിപ്പടുക്കാന്‍ നമ്മെ സഹായിക്കുമെന്നും സുഷമ വ്യക്തമാക്കി.

15-ാമതു പ്രവാസി ഭാരതീയ ദിവസിന്റെ മുന്നോടിയായി നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button