KeralaLatest News

തണുത്തുവിറച്ച് മൂന്നാര്‍; താപനില മൈനസില്‍

മൂന്നാര്‍: ശക്തമായ തണുപ്പിന്റെ പിടിയിലാണ് മൂന്നാര്‍. ഓര്‍മയില്‍ ഇല്ലാത്തവിധം മരവിപ്പിക്കുന്ന തണുപ്പാണ് ഇക്കുറി അനുഭവപ്പെടുന്നതെന്ന് പഴമക്കാര്‍ പോലും പറയുന്നു. കഴിഞ്ഞ 85 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ് കാലമാണ് മൂന്നാറില്‍ കടന്നുപോകുന്നത്.

ജനുവരി രണ്ടുമുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് ഈവര്‍ഷം ഏറ്റവുമധികം മഞ്ഞുവീഴ്ചയും തണുപ്പും അനുഭവപ്പെട്ടത്. ജനുവരി രണ്ടുമുതല്‍ 11 വരെ മൂന്നാര്‍ ടൗണ്‍, ചെണ്ടുവര, എല്ലപ്പെട്ടി, ചിറ്റുവര, സെവന്‍മല, പെരിയവര, നല്ലതണ്ണി എന്നിവിടങ്ങളില്‍ മൈനസ് നാലുവരെയായിരുന്നു താപനില. ജനുവരി 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ തണുപ്പു കുറഞ്ഞ് താപനില അഞ്ചുവരെയെത്തി. എന്നാല്‍, 16 മുതല്‍ ശനിയാഴ്ചവരെ വീണ്ടും താപനില മൈനസിലേക്കു താഴ്ന്നു.

ചെണ്ടുവര, ചിറ്റുവര, എല്ലപ്പെട്ടി, സെവന്‍മല, കന്നിമല എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ മൈനസ് ഒന്നായിരുന്നു താപനില. മൂന്നാര്‍ ടൗണില്‍ താപനില പൂജ്യമായിരുന്നു. 1934-നുശേഷം താപനില ഇത്രയധികം താഴ്ന്നതും തുടര്‍ച്ചയായി പത്തുദിവസത്തില്‍ കൂടുതല്‍ താപനില മൈനസില്‍ തുടരുന്നതും ആദ്യമായാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button