CinemaBollywoodNewsEntertainment

ടോട്ടല്‍ ധമാല്‍ പ്രദര്‍ശനത്തിനെത്തുന്നു

 

അജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ധമാല്‍, ഡബിള്‍ ധമാല്‍ എന്നീ ചിത്രങ്ങളൊരുക്കിയ ഇന്ദ്രകുമാര്‍ തന്നെയാണ് മൂന്നാം ഭാഗത്തിനും പിന്നില്‍. സഞ്ജയ് ദത്തിന് പകരം അജയ് ദേവ്ഗണ്‍ നായകനാകുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത. ചിത്രം ഫെബ്രുവരി 22ന് പ്രദര്‍ശനത്തിനെത്തും.

50 കോടിയുടെ നിധി തേടി കാട്ടില്‍ എത്തുന്ന ഏതാനും പേര്‍ വന്യജീവികള്‍ക്കിടയില്‍ പെട്ടുപോകുന്നതാണ് സിനിമ. ഇവരുടെ അനുഭവം സംവിധായകന്‍ കോമഡി ട്രാക്കില്‍ അവതരിപ്പിക്കുന്നു. അജയ് ദേവ്ഗണിനൊപ്പം അനില്‍ കപൂര്‍, മാധുരി ദീക്ഷിത്, അര്‍ഷാദ് വാഴ്‌സി, ജാക്കി ഷ്‌റോഫ്, ജാവേദ് ജഫ്രി എന്നിവര്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹിമേഷ് രശ്മിയ്യയാണ് ടോട്ടല്‍ ധമാലിന്റെ സംഗീത സംവിധായകന്‍. .

shortlink

Related Articles

Post Your Comments

Related Articles


Back to top button