CinemaMollywoodLatest NewsEntertainment

‘അതേ എല്ലാരും കൂടെ ലൂസിഫറെ വെടിവെച്ച് കൊന്നു കാനിലാക്കി’ പൃഥ്വിയുടെ വൈറല്‍ പോസ്റ്റ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍

പൃഥ്വിരാജിന്റെ ഇംഗ്ലീഷിലെ പോസ്റ്റ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തുകൊണ്ടുള്ള കമന്റ് വൈറലാവുകയാണ്.

ലൂസിഫറിന്റെ അവസാന ഭാഗങ്ങള്‍ ലക്ഷദ്വീപില്‍ വെച്ച് ചിത്രീകരിച്ചുവെന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. ഇത് തര്‍ജമ ചെയ്തപ്പോള്‍ ഇങ്ങനെയായി. ‘ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ’.

കമന്റ് പൃഥ്വിരാജ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ വളരെ വേഗം വൈറലായി. പൃഥ്വിയുടെ കടുകട്ടി വാക്കുകളടങ്ങിയ ഇംഗ്ലീഷ് പോസ്റ്റുകളെ എല്ലാ കാലത്തും ട്രോളന്മാര്‍ ഇതുപോലെ പിന്തുടരാറുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയ്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, നന്ദു, ബാല, വിജയ രാഘവന്‍, സായ് കുമാര്‍, ബാബുരാജ്, ജോയ് മാത്യു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

Tags

Post Your Comments


Back to top button
Close
Close