Latest NewsKerala

ശബരിമല സമരങ്ങൾ വിജയം കൈവരിച്ചെന്ന് ശ്രീധരൻപിള്ള

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ ബിജെപി ഇതുവരെ നടത്തിയ സമരങ്ങളെല്ലാം വൻ വിജയമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. വെള്ളാപ്പള്ളി പറഞ്ഞതുകൊണ്ട് ബിജെപിയുടെ സമരം പരാജയപ്പെടില്ലെന്നും സിപിഎം നടത്തിയ വനിതാ മതിൽ ആദ്യം പൊളിഞ്ഞുവെന്ന് പറഞ്ഞത് വെള്ളാപ്പള്ളി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാർ മത്സരിക്കുന്നതിൽ തടസമില്ലെന്നും തനിക്ക് അധികാര മോഹമില്ലെന്നും ശ്രീധരൻ പിള്ളപറഞ്ഞു. കൂടാതെ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് എട്ട് സീറ്റുകൾ ചോദിച്ചുവെങ്കിലും നാലു സീറ്റുകളാണ് ബിജെപി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button