Latest NewsGulf

അവിഹിത ബന്ധത്തില്‍ പിറന്ന കുട്ടിയെ വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ

ഷാർജ: അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. 500 ദിര്‍ഹത്തിന് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിന് അമ്മ ഉള്‍പ്പെടെ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ പുരുഷന്മാരില്‍ ഒരാളുടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഇവർ വാടക നൽകാൻ പണമില്ലാത്തതിനാലാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്.

ഇന്തോനേഷ്യക്കാരിയായ ഒരു യുവതിയാണ് കുഞ്ഞിനെ വാങ്ങാനെത്തിയത്. കിങ് ഫൈസല്‍ റോഡില്‍ വെച്ച് കുഞ്ഞിനെ കൈമാറുകയും ചെയ്തു. ഈ വിവരം അറിഞ്ഞെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button