Latest NewsIndia

“മോദി അധിക്ഷേപിക്കുമ്പോള്‍‌ ആലിം​ഗനം ചെയ്യുന്നതായിട്ടാണ് ഇനിക്ക് തോന്നുന്നത് ” ബിജെപിക്കെതിരെ രാഹുല്‍

ഭുവനേശ്വര്‍:  ബിജെപിക്കെതിരെ രൂക്ഷ അഭിപ്രായപ്രകടനം നടത്തി കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി. ഭുവനേശ്വറില്‍ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് രാഹുല്‍ ബിജെപിയ്ക്കെതിരെ ഇപ്രകാരം പ്രതികരിച്ചത്.

”ബിജെപിയും ആര്‍എസ്‌എസും എനിക്കെതിരെ നടത്തുന്ന അസഭ്യപരാമര്‍ശങ്ങള്‍ എനിക്ക് നല്‍കുന്ന സമ്മാനങ്ങളാണ്. അവരില്‍ നിന്നും എനിക്ക് ലഭിക്കുന്ന ബഹുമതിയായിട്ടാണ് എനിക്കിവ അനുഭവപ്പെടുന്നത്. മോദി എന്നെ അധിക്ഷേപിക്കുമ്ബോള്‍‌ എന്നെ ആലിം​ഗനം ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. കോണ്‍​ഗ്രസ് പാര്‍ട്ടി മൂലം അദ്ദേഹം അസ്വസ്ഥനാണ്. ഞങ്ങളത് മനസ്സിലാക്കുന്നു. അതില്‍ ഞങ്ങള്‍ക്ക് ദേഷ്യമില്ല. അതാണ് കോണ്‍​ഗ്രസിന്റെ മാതൃക. ഞങ്ങളൊരിക്കലും ജനങ്ങളെ വെറുക്കില്ല.” – രാഹുല്‍ ​ഗാന്ധി.

‘വിദ്വേഷത്തില്‍ നിന്നും വെറുപ്പില്‍ നിന്നും ഒന്നും നേടാന്‍ സാധിക്കില്ല എന്ന് ഞങ്ങള്‍ക്കറിയാം.” മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ​ഗാന്ധിയുടെയും രാജീവ് ​ഗാന്ധിയുടെയും കൊലപാതകങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ​​രാഹുല്‍ ​ഗാന്ധി ഇപ്രകാരം പറഞ്ഞത്. മോദി മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കുന്നത് നാ​ഗ്പൂരിലെ ആര്‍എസ്‌എസ് ആണെന്നും രാഹുല്‍ വിമര്‍ശിച്ചു. കര്‍ഷകരെ മറന്ന നിലപാടാണ് മോദി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button