Latest NewsKerala

പ്രിയനന്ദനനെതിരായ അക്രമണം ആസൂത്രണം ചെയ്തത് സംഘപരിവാര്‍ -നടന്‍ ഇര്‍ഷാദ് അലി

തൃശ്ശൂര്‍ : സംവിധായകന്‍ പ്രിയനന്ദനെതിരായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് നടന്‍ ഇര്‍ഷാദ് അലി. പല കേന്ദ്രങ്ങളില്‍ നിന്നും ഇത്തരമൊരു വിവരം ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറില്‍ നിന്നും ഒരാക്രമണം ഏതു സമയത്തും പ്രതീക്ഷിച്ചതാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രതിഷേധമുയര്‍ന്ന സമയം മുതല്‍ അതിനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നു. മറ്റെന്തെങ്കിലും തരത്തില്‍ പ്രിയനന്ദനെ അവഹേളിക്കാന്‍ കഴിയുമോയെന്ന് പ്രിയനന്ദന്റെ സുഹൃത്തുക്കളെ വിളിച്ച് ചിലര്‍ അന്വേഷിച്ചതായും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

ആരുമറിയാത്ത ആള് പ്രശസ്തിക്കുവേണ്ടി ചെയ്തതാണ്’ എന്നൊക്കെയാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ഒരു സംവിധായകനെയാണ് ഗോപാലകൃഷ്ണന്‍ ആരുമറിയാത്ത ആള് എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button