Latest NewsGulf

ഷാര്‍ജയില്‍ വൈദ്യുതി നിരക്കിൽ മാറ്റം

ഷാർജ: ഷാര്‍ജയില്‍ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. ഷാര്‍ജ ഇലക്‌ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ)യാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 37.7 ശതമാനമാണ് നിരക്ക് കുറച്ചിരിക്കുന്നത്. മുൻപ് കിലോവാട്ടിന് 45 ഫില്‍സ് നല്‍കിയിരുന്നവര്‍ ഇനി 28 ഫില്‍സ് നല്‍കിയാല്‍ മതി. 2000 കിലോവാട്ട് വരെയുള്ള സ്ലാബിനാണ് ഈ നിരക്ക്.

4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് 33 ഫില്‍സാണ് നിരക്ക്. 6000 കിലോവാട്ടിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ 43 ഫില്‍സ് നൽകണം. ഫ്രീഹോള്‍ഡ് അടിസ്ഥാനത്തില്‍ പ്രവാസികള്‍ സ്വന്തമാക്കിയ ഫ്‌ളാറ്റുകള്‍, വില്ലകള്‍, യുഎഇ സ്വദേശികളല്ലാത്തവരുടെ കെട്ടിടങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ ഇളവ് ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button