Latest NewsIndia

സ്‌കൂളില്‍ വെച്ച് എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ പിടിയിൽ

ഹൈദരാബാദ് : സ്‌കൂളില്‍ വെച്ച് എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെഡ്മാസ്റ്റര്‍ എട്ടുവയസായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസുമുറിയില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രത്തില്‍ രക്തം കണ്ട് അമ്മ കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയിലെത്തിച്ച് പരിശോധിപ്പിച്ചപ്പോൾ ഡോക്ടര്‍മാരും പീഡനം നടന്നതായി സ്ഥിരീകരിച്ചു.

ആദ്യം രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ മടിച്ചെങ്കിലും സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ഹെഡ്മാസ്റ്ററിനെ സസ്‌പെന്‍ഡ് ചെയ്യാനും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനും ആന്ധ്രപ്രദേശ് മാനവവിഭവശേഷി വകുപ്പ് മന്ത്രി നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button