Latest NewsKerala

പ്രിയാനന്ദനെതിരായ ആക്രമണം; ഫെഫ്ക പ്രതിഷേധമറിയിച്ചു

കൊച്ചി:  സംവിധായകന്‍ പ്രിയാനന്ദനെതിരെയുണ്ടായ അക്രമത്തില്‍ ഫെഫ്കയുടെ പ്രതിഷേധം. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി അവലംഭിക്കുന്നത് പ്രാകൃതവും അപലപനീയവുമാണെന്നാണ് ഫെഫ്ക വാര്‍ത്താകുറിപ്പിലൂടെ പ്രതിഷേധമറിയിച്ചത്.

ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിലാണ് സംവിധായകന് നേരെ ചാണക വെള്ളമൊഴിച്ച ശേഷം ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സരോവറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമത്തെ മുഖ്യമന്ത്രി അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button