Latest NewsIndia

വേണമെങ്കില്‍ കോണ്‍ഗ്രസിന് പിന്തുണക്കാമെന്ന് പ്രകാശ് രാജ്

ബെംഗുളുരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന്‍ പ്രകാശ് രാജ്. ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍, കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാമെന്ന് പ്രകാശ് രാജ് പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രചരണങ്ങള്‍ക്കാണ് പ്രകാശ് രാജ് ശിവാജി നഗറിലെ ചേരികളിലേക്ക് ഇറങ്ങിയത്. വോട്ട് ചോദിക്കുന്നതിനൊപ്പം പ്രകടന പത്രികയിലേയ്ക്കുള്ള ആശയങ്ങള്‍ തേടി കൂടിയാണ് ഈ പര്യടനം.

ബിജെപിക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിനുമെതിരെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലുള്‍പ്പെടെ പ്രകാശ് രാജ് പ്രചാരണം നടത്തിയിരുന്നു. പൊതിയുന്ന ആള്‍ക്കൂട്ടവും പടം പിടുത്തവും വോട്ടാകുമെന്ന് തുടക്കത്തില്‍ തന്നെ പ്രതീക്ഷവയ്ക്കുമ്പോള്‍ തന്നെ, താന്‍ ആരുടേയും ആളെല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ നാല്‍പ്പതിനായിരം വോട്ട് പിടിച്ച ആം ആദ്മി പാര്‍ട്ടി പ്രകാശ് രാജിന്റെ വരവ് സ്വാഗതം ചെയ്തുകഴിഞ്ഞു. അതേസമയം സ്വാധീന മേറെയുളള മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. ഇവിടെ പ്രകാശ് രാജിനു കിട്ടുന്ന വോട്ടുകളാകും ഫലത്തില്‍ കോണ്‍ഗ്രസിന്റെ വിധിയെഴുതുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button