Latest NewsLife StyleSex & Relationships

പ്രിയപ്പെട്ടവര്‍ നിങ്ങളോട് കളവ് പറയുന്നുണ്ടോ? തിരിച്ചറിയാനുള്ള വഴികള്‍ ഇതാ

പങ്കാളികള്‍ കളവ് പറഞ്ഞാലും വളരെ പെട്ടന്ന് കണ്ടെത്താന്‍ കഴിയും

പ്രിയപ്പെട്ടവര്‍ നമ്മോട് കളവ് പറയുന്നത് എത്രത്തോളം വേദനാജനകമാണ്. പലപ്പോഴും ഇത് ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താറുണ്ട്.. വളരെ പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങള്‍ തകര്‍ക്കാന്‍ ചെറിയ ചില കളവുകള്‍ക്കു കഴിയും. പങ്കാളിയോ അല്ലെങ്കില്‍ സുഹൃത്തോ സഹപ്രവര്‍ത്തകരൊ ഒക്കെ പറയുന്നത് കളവാണോ എന്നു തിരിച്ചറിയാന്‍ കഴിയുമെന്ന് ബിഹേവിയര്‍ സൈക്കോളജിസ്റ്റുകള്‍ പറയുന്നു. ജോ ഹെമ്മിങ് എന്ന് ബിഹേവിയറല്‍ സൈക്കോാളജിസ്റ്റിന്റൈ അഭിപ്രായപ്രകാരം ഏറ്റവും പ്രിയപ്പെട്ടയാളുടെ അസ്വാഭാവിക പെരുമാറ്റമോ സംസാരമോ അവര്‍ നിങ്ങളോടു കളവ് പറയുന്നതു കൊണ്ടാകാമെന്നു പറയുന്നു.

നിങ്ങളുടെ വളരെ വേണ്ടപ്പെട്ടയാളുടെ പെരുമാറ്റത്തില്‍ ഉണ്ടാകുന്ന ഒരു ചെറിയ മാറ്റമോ അല്ലെങ്കില്‍ അയാളുടെ സംവേദനരീതിയില്‍ ഉണ്ടാകുന്ന ചെറിയ വ്യത്യാസമോ പോലും അയാള്‍ നിങ്ങളോട് എന്തോ മറയ്ക്കുന്നതിനുള്ള തെളിവാകാമെന്ന് ഗവേഷകര്‍ പറയുന്നു. അളരെ അടുത്ത സുഹൃത്താണ് കളവ് പറയുന്നത് എങ്കില്‍ ആ വ്യക്തി സംസാരിക്കുമ്പോള്‍ അവരുടെ ചിരി, നോട്ടം, നില്‍പ്പ്, സംസാരിക്കാന്‍ ഉപയോഗിക്കുന്ന ശൈലി തുടങ്ങിയവ സാധാരണയില്‍ നിന്നു ഏതെങ്കിലും തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കും.

കളവ് പറയുന്നത് സഹപ്രവര്‍ത്തകരാണെങ്കില്‍ അവരുടെ കൈകളുടെ ആംഗ്യം സാധാരണയില്‍ നിന്ന് അല്‍പംകൂടുതലോ കുറവോ ആയിരിക്കും. എന്നാല്‍ അവരുടെ സംഭാഷണത്തില്‍ കാര്യമായ മാറ്റം ഉണ്ടാകില്ല. പലപ്പോഴും വ്യക്തിജീവിതവും തൊഴില്‍ ജീവിതവും തമ്മില്‍ ഒന്നിച്ചു കാണാതിരിക്കാനാവാം അവര്‍ ഇത്തരത്തില്‍ കളവ് പറയുന്നത്. പങ്കാളികള്‍ കളവ് പറഞ്ഞാലും വളരെ പെട്ടന്ന് കണ്ടെത്താന്‍ കഴിയും. ജീവിതത്തിലെ എല്ലാ കാര്യങ്ങളും വ്യക്തമായി അറിയുന്നതു കൊണ്ട് പങ്കാളികള്‍ക്ക് പെട്ടന്നു കളവു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമെന്നാണ് സാധാരണക്കാരുടെ ചിന്ത. എന്നാല്‍ ഇത് തികച്ചും തെറ്റാണെന്ന് ബിഹേവിയറല്‍ സൈക്കോളജിസ്റ്റുകള്‍ പറയുന്നു.

വളരെ അടുത്തു നില്‍ക്കുന്നയാളോട്, പ്രത്യേകിച്ച് ജീവിത പങ്കാളിയോട് മുഖത്തുനോക്കി കള്ളം പറയാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ബിഹേവിയറല്‍ സെക്കോളജിസ്റ്റുകള്‍ പറയുന്നു. പങ്കാളിയുടെ സ്വഭാവത്തിന് കൂടുതല്‍ രഹസ്യാത്മകത ഉള്ളതു പോലെ തോന്നും. സംസാരിക്കുമ്പോള്‍ അവര്‍ക്ക് നിങ്ങളോടുള്ള അടുപ്പം കുറവായതായും തോന്നാം. ഒപ്പം സംസാരിക്കുമ്പോള്‍ കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ചിലപ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ മാറ്റം വന്നേക്കാം. പങ്കാളി കളവ് പറയുമ്പോള്‍ ചിലപ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിച്ചോം അല്ലെങ്കില്‍ വളരെ ശാന്തമായോ ആയിരിക്കും സംസാരിക്കുക. ഇത്തരത്തില്‍ വിവിധ മാര്‍ഗത്തിലൂടെ നമുക്ക് കളവ് പറയുന്നത് കണ്ടെത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button