Latest NewsKerala

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ജീവിക്കാനുള്ള മോഹം കൊണ്ടാണ് സമരത്തിനിറങ്ങുന്നത് : ആ അമ്മമാരെ തടയരുത്- സാമൂഹ്യ പ്രവര്‍ത്തക ദയാബായി

തിരുവനന്തപുരം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നീറുന്ന അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവെച്ച് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായി. ജീവിക്കാനുള്ള മോഹം കൊണ്ടാണ് സമരത്തിനിറങ്ങുന്നത് ആ അമ്മമാരെ തടയരുതെന്നും ദയാബായി അഭ്യര്‍ത്ഥിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി ഈ മാസം 30 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് പിന്തുണയര്‍പ്പിച്ച് സമര സഹായ സമിതി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ദു​രി​ത​മേ​ഖ​ല​ക​ള്‍ ക​റ​ങ്ങി​ക്ക​ണ്ട്​ ച​ങ്ക്​ പൊ​ട്ടി​യാ​ണ്​ താ​ന്‍ ഇ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന​തെ​ന്നും ദ​യാ​ബാ​യി പ​റ​ഞ്ഞു. നിസ്സഹായനായ മ​ക​ന്​ പൂ​ച്ച​യെ കൂ​ട്ടി​രു​ത്തി ​വ​ര്‍​ഷ​ങ്ങ​ളോ​ളം ജോ​ലി​ക്ക്​ പോ​യ അ​മ്മ​മാ​രു​ണ്ട്. അ​പ്പോ​ഴൊ​ന്നും അ​വ​കാ​ശ​ലം​ഘ​നം കാ​ണാ​ത്ത അ​ധി​കൃ​ത​ര്‍, ഇ​വ​ര്‍ സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​േ​മ്ബാ​ള്‍ ത​ട​സ്സ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​ത്​ എ​ന്തി​നെ​ന്ന്​ മ​ന​സ്സി​ലാ​കു​ന്നി​ല്ല. ദു​രി​തം പേ​റി​യ​വ​ര്‍​ക്കാ​യി ഒ​ന്ന​ും ചെ​യ്യാ​ത്ത​വ​ര്‍​ക്ക്​ ഇ​വ​രു​ടെ സ​മ​ര​ത്തി​നെ​തി​രെ പ​രാ​തി കൊ​ടു​ക്കാ​നോ ത​ട​യാ​നോ അ​വ​കാ​ശ​മി​ല്ല.ഈ ​അ​മ്മ​മാ​ര്‍​ക്ക്​ മ​റ്റൊ​രു വ​ഴി​യു​മി​ല്ല. വീ​ട്ടി​നു​ള്ളി​ല്‍ ജീ​ര്‍​ണി​ച്ച്‌​ ക​ഴി​യു​ക​യാ​ണി​വ​ര്‍. 25 വ​ര്‍​ഷം മ​ക്ക​ളെ മ​ടി​യി​ല്‍ കി​ട​ത്തി പോ​റ്റു​ന്ന ഇൗ ​അ​മ്മ​മാ​രെ സ​ല്യൂ​ട്ട്​ ചെ​യ്യ​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button