Latest NewsKerala

നമ്പി നാരായണന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ സെന്‍കുമാറിനെ ഓര്‍മ്മപ്പെടുത്തി സംവിധായകന്‍ വി സി അഭിലാഷ്

കോഴിക്കോട് : ഒരു ശരാശരി ശാസ്ത്രജ്ഞനെന്ന് നമ്പി നാരായണനെ ആക്ഷേപിച്ച മുന്‍ ഡിജിപി സെന്‍കുമാറിന് നമ്പി നാരായണന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ പരിചയപ്പെടുത്തി ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വി.സി. അഭിലാഷ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സംവിധായകന്‍ പരിഹാസ്യ രൂപേണ സെന്‍കുമാറിന് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയത്.

മിനിഞ്ഞാന്ന്, രാത്രിയുടെ അന്ത്യയാമങ്ങളില്‍ അതായത്, താങ്കള്‍ മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങുന്ന ആ പാതിരാനേരത്ത് ഇന്ത്യ ഒരു റോക്കറ്റ് മാനത്തേക്ക് വിജയകരമായി പറഞ്ഞു വിട്ടു.അതിന്റെ പേര് ജടഘഢ ഇ 44. ഈ റോക്കറ്റ്, നിങ്ങള്‍ പരിഹസിച്ച നമ്പി നാരായണന്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് എന്ന കാര്യം നിങ്ങള്‍ക്കറിയമോ എന്നായിരുന്നു അഭിലാഷിന്റെ സെന്‍കുമാറിനോടുള്ള ആദ്യ ചോദ്യം. 2017 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ആളൊരുക്കത്തിന്റെ സംവിധായകനാണ് വി.സി. അഭിലാഷ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രീമാൻ സെൻകുമാർ അറിയാൻ,

മിനിഞ്ഞാന്ന്, 
രാത്രിയുടെ അന്ത്യയാമങ്ങളിൽ
അതായത്, താങ്കൾ മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങുന്ന ആ പാതിരാനേരത്ത് 
ഇന്ത്യ ഒരു റോക്കറ്റ് മാനത്തേക്ക് വിജയകരമായി പറഞ്ഞു വിട്ടു.

അതിന്റെ പേര് PSLV C 44.

ഈ റോക്കറ്റ്, നിങ്ങൾ പരിഹസിച്ച 
നമ്പി നാരായണൻ ദശാബ്ദങ്ങൾക്ക് മുമ്പ് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന് നൽകിയ മഹത്തായ സംഭാവനയാണ് എന്ന കാര്യം നിങ്ങൾക്കറിയാമോ?

ആ റോക്കറ്റിലെ Second Stage – ലെ 
നാല് എൻജിനുകൾ 
നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ പ്രതിഭയുടെ സൃഷ്ടിയാണ്.

ഇന്നോളം 
ഒരു പരാജയവും നേരിടാത്ത,

മംഗൾയാനടക്കം ഉയരങ്ങളിലേക്ക് കൊണ്ടുപോയ,
വികാസ് എൻജിന്റെ
ചരിത്രം 
സമയം കിട്ടുമ്പോൾ 
ഗൂഗിളിൽ തപ്പി നോക്കുക.

അങ്ങനെ ഏമാന് വിവരം വയ്ക്കട്ടെ.

https://www.facebook.com/vcabhilash.abhi/posts/10205807249537421

 

shortlink

Related Articles

Post Your Comments

Related Articles


Back to top button