KeralaLatest News

‘മോനെ കേശവാ..അടങ്ങെട’ : ഇടഞ്ഞ ആനയുടെ മുന്നിലേക്ക് എടുത്ത് ചാടി രണ്ട് കൊമ്പുകളിലും പിടുത്തമിട്ട് രണ്ടാം പാപ്പാന്‍ : പിന്നെ അവിടെ നടന്നത് ചരിത്രം

കൊച്ചി : തന്റെ ആനയുടെ പെട്ടെന്നുണ്ടായ ഭാവമാറ്റം തിരിച്ചറിഞ്ഞ് ആസാമാന്യ ധൈര്യത്തോടെ ഒരു നാടിനെ മുഴുവന്‍ അപകടത്തില്‍ നിന്നും രക്ഷിച്ച രണ്ടാം പാപ്പാന്റെ വീഡിയോ വൈറലാവുന്നു. ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് പുതുപ്പള്ളി കാട്ടിയ ധീരതയാണ് സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

രണ്ടാം പാപ്പാന്റെ അസാമാന്യ ധൈര്യം ഒന്നുകൊണ്ട് മാത്രമാണ് സര്‍വവും തകര്‍ത്തെറിയുന്നതില്‍ നിന്നും പുതുപ്പള്ളി കേശവന്‍ പിന്‍മാറിയത്. ഭയന്നോടാന്‍ തുടങ്ങിയ കേശവന്റെ മുന്നിലേക്ക് എടുത്ത് ചാടി കൊമ്പ് രണ്ടും പിടിച്ച് അനീഷ് അടങ്ങ് കേശവാ എന്ന് അവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ തന്നെ പൊന്നു പോലെ നോക്കുന്ന രണ്ടാം പാപ്പാന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കേശവനായില്ല. ഉടനെ അവന്‍ ശാന്തനായി. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button