Latest NewsLife Style

മുഖം കഴുകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പൊടിയും അഴുക്കും കഴുകി കള‌യാനാണ് നമ്മൾ ഇടവിട്ട് മുഖം കഴുകുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് മുഖം കഴുകുന്ന ചിലരുണ്ട്. ഇടവിട്ട് മുഖം കഴുകുന്നത് നല്ലതല്ലെന്നാണ് സൗന്ദര്യരം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. തുടർച്ചയായി മുഖം കഴുകുന്നത് ​ഗുണങ്ങളേക്കാൾ ദോഷം ചെയ്യുമെന്ന് വി​ദ​ഗ്ധർ പറയുന്നു. രണ്ട് നേരം മുഖം കഴുകുന്നതിൽ പ്രശ്നമില്ല.

രാവിലെയോ വെെകിട്ടോ മുഖം കഴുകാം. രാവിലെ എഴുന്നേറ്റ ഉടൻ മുഖം കഴുകുന്നത് ത്വക്കിന് കൂടുതല്‍ ഫ്രഷ്‌നസ്സ് നൽകും. ത്വക്കിന്റെ നിര്‍ജ്ജീവമായ സെല്ലുകളെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യും. മുഖം കഴുകുമ്പോൾ ചെയ്യാൻ പാടില്ലാത്ത നാല് കാര്യങ്ങൾ ഇവയൊക്കെ

ഇടവിട്ട് മുഖം കഴുകരുത്

ഇടവിട്ട് മുഖം കഴുകുന്നത് മുഖത്തെ ചര്‍മം കൂടുതല്‍ വലിയാന്‍ കാരണമാകും. ദിവസവും രാവിലെയും വൈകിട്ടും രണ്ടു നേരം മുഖം കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. ഇടവിട്ട് മുഖം കഴുകുമ്പോൾ ത്വക്കിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വഭാവികമായ എണ്ണമയം ഇല്ലാതാക്കുകയും മുഖം വരണ്ട് പോകാനുമുള്ള സാധ്യത കൂടുതലാണ്. മൂന്നോ നാലോ തവണ സോപ്പ് ഉപയോ​ഗിച്ച് മുഖം കഴുകിയാൽ ചർമ്മം വരണ്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദ​ഗ്ധർ പറയുന്നു.

ക്ലെൻസര്‍ ഉപയോ​ഗിക്കുമ്പോൾ

നിങ്ങളുടെ ചര്‍മത്തിന് അനുയോജ്യമായ ക്ലെൻസര്‍ ഉപയോ​ഗിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ അത് ചർമത്തെ കൂടുതൽ ദോഷം ചെയ്യും. വളരെ ഡ്രൈയായ ചര്‍മം ആണെങ്കില്‍ കൂടുതല്‍ ജലാംശമുള്ള ക്ലെൻസര്‍ ഉപയോഗിക്കാം. എണ്ണമയമുള്ള ചര്‍മം ആണെങ്കില്‍ Salicylic acid അടങ്ങിയവയും, ഇനി നോര്‍മല്‍ സ്കിന്‍ ആണെങ്കില്‍ ഫോമിങ് അല്ലെങ്കില്‍ ജെല്‍ ക്ലെൻസറും ഉപയോഗിക്കാം. ഒരുപാട് വീര്യം കൂടിയതും നിലവാരമില്ലാത്തതുമായവ ഒരിക്കലും ഉപയോഗിക്കരുത്.

ചൂടുവെള്ളം ഉപയോ​ഗിച്ച് മുഖം കഴുകരുത്

ചൂടുവെള്ളം ഉപയോഗിച്ച് ഒരിക്കലും മുഖം കഴുകരുത്‌. ഇത് മുഖത്തെ രക്തക്കുഴലുകളെ ചുരുക്കും. ഒപ്പം മുഖത്ത് കരിവാളിപ്പും ചുവപ്പ് നിറവും വരുത്താനും സാധ്യതയുണ്ട്. ചർമം വരണ്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അമര്‍ത്തി തുടയ്ക്കരുത്

മുഖം കഴുകിയ ശേഷം ഒരിക്കലും അമര്‍ത്തി തുടയ്ക്കരുത്. പകരം ഉണങ്ങിയ ടവല്‍ കൊണ്ട് ഈര്‍പ്പം ഒപ്പിയെടുക്കാം. മുഖം തുടയ്ക്കുന്ന ടവല്‍ എപ്പോഴും വൃത്തിയുള്ളതാകണം. വൃത്തിയില്ലാത്ത ടവല്‍ അണുക്കളുടെ പ്രിയപ്പെട്ട ഇടമാണ് എന്നതോര്‍ക്കുക. മുഖം തുടയ്ക്കാന്‍ ഏറ്റവും നല്ല തുണിതന്നെ തിരഞ്ഞെടുക്കണം.

shortlink

Post Your Comments


Back to top button