KeralaLatest News

പത്മഭൂഷണ്‍ വിവാദം; സെന്‍ കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍

തിരുവനന്തപുരം: തനിക്ക് പത്മഭൂഷണ്‍ അവര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാറിന് മറുപടിയുമായി മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. താന്‍ കൊടുത്ത കേസില്‍ സെന്‍ കുമാര്‍ പ്രതിയാണ്. പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാന്‍ ഇവിടെ കോടതിയുണ്ടെന്നും നമ്പി നാരായണന്‍ പറഞ്ഞു.

സെന്‍ കുമാര്‍ പറഞ്ഞത് പ്രസക്തി ഇല്ലാത്ത വാക്കുകളാണ്. അതുകൊണ്ടു തന്നെ താന്‍ അതിന് വില നല്‍കുന്നില്ല.  ഗോവിന്ദ ചാമിയേയും മറിയം റഷീദയേയും തന്നെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് സെന്‍കുമാറിന്റെ സംസ്‌കാരമാണെന്നും ചാരക്കേസ് മുഴുവനും അന്വേഷിച്ചതുപോലെയാണ് ഇപ്പോള്‍ അദ്ദേഹം സംസാരിക്കുന്നതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. നമ്പി നാരായണന്‍ ശരാരശരിയില്‍ താഴെയുള്ള ശാസത്രജ്ഞനാണ്. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടി എന്ത് സംഭാവനയാണ് മ്പി നാരായണന്‍ നല്‍കിയിട്ടുള്ളതെന്നും സെന്‍കുമാര്‍ ചോദിച്ചു. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണമെന്നും സെന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഈ അംഗീകാരമെന്നും സെന്‍ കുമാര്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button