KeralaLatest News

രാഹുല്‍ ഗാന്ധി 29 ന് കേരളത്തില്‍ എത്തും : അന്നേ ദിവസം നിയമസഭയ്ക്ക് അവധി

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടാനും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 29 ന് കേരളത്തിലെത്തും.

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നിയമസഭ ചേരില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റിയത്. അതിന് പകരം ഫെബ്രുവരി ഒന്നിന് സഭ ചേരും.ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തത്. ഏഴിന് സഭ പിരിയുന്നതിന് പകരം 12 വരെ സമ്മേളനം നീട്ടി. ഏഴാം തിയതി സഭ പിരിയാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്.

29ന് രാവിലെ 10.30 ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്ന് അന്തരിച്ച കെപിസിസി വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും. പിന്നീട് അദ്ദേഹം യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ശേഷം കൊച്ചി മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.വൈകിട്ടോടെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിയ്ക്ക് തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button