Latest NewsKerala

വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം ; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയിലായി

മലപ്പുറം:  ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടര വര്‍ഷത്തിന് ശേഷം യുവാവ് അറസ്റ്റില്‍. മലപ്പുറം കാളികാവ് ഈനാദി സ്വദേശി നമ്ബന്‍ ഷഫീഖിനെയാണ് ഒടുവില്‍ പൊലീസ് പിടികൂടിയത്.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചന്ന കേസിലാണ് ഷഫീഖ് അറസ്റ്റിലായത്.

സംഭവത്തിന് ശേഷം പ്രതി നാടുവിട്ടിരുന്നു. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെയാണ് പ്രതി ദില്ലിയില്‍ എത്തി വെള്ളിയാഴ്ച രാവിലെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരായത് . പിന്നീട് കരുവാരക്കുണ്ട് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button