NattuvarthaLatest News

ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ച് ഒളിവിലായിരുന്ന പ്രതി പിടിയില്‍

ചെറുവത്തൂര്‍: ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച കടന്നുകളഞ്ഞ ഭര്‍ത്താവ് പിടിയില്‍. തുരുത്തി ബസാറിലെ സി.എച്ച്. അബ്ദുല്‍ റഹ്മാന്‍ (65) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന തുരുത്തി മുഴക്കീലിലെ എം.മറിയുമ്മ (50)യെ കുത്തി പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.

സംഭവം നടന്ന ഉടന്‍ ഇയാള്‍ അവിടെ നിന്ന് കടന്നു കളഞ്ഞ അബ്ദുല്‍ റഹ്മാനെ ഇന്നലെ വൈകീട്ട് 5 ഓടെ മടക്കരയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ഇവിടെ ഒരു കടയില്‍ ചെന്ന് പഴം ചോദിക്കുമ്പോള്‍ ഇയാളെ തിരിച്ചറിഞ്ഞവര്‍ ചന്തേര പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ സംഭവം കഴിഞ്ഞ ഉടനെ മടക്കരയിലെത്തി അവിടെയുള്ള ബില്‍ഡിങിന്റെ മുകളില്‍ ഒളിച്ചു കഴിയുകയായിരുന്നു. ഇയാള്‍ മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button