CinemaLatest News

96 തെലുങ്കില്‍, ജാനുവും റാമും ആകാന്‍ സാമന്തയും ഷര്‍വാനന്ദും

തമിഴകത്ത് മാത്രമല്ല മറ്റ് ഭാഷകളിലും 96 എന്ന സിനിമ സൃഷ്ടിച്ച അലയൊലികള്‍ വലുതായിരുന്നു. ജാനുവിനെയും റാമിനെയും പ്രേക്ഷകര്‍ നെഞ്ചേറ്റി. ഇപ്പോള്‍ തമിഴിലെ വിജയത്തിന് പിന്നാലെ 96 മറ്റ് ഭാഷകളിലേക്കും ചിത്രീകരിക്കുകയാണ്. തെലുങ്കില്‍ ജാനുവായി സാമന്തയും റാമായി ഷര്‍വാനന്ദും എത്തും

സി പ്രേംകുമാര്‍ തന്നെയാണ് സിനിമ തെലുങ്കിലും സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര മൂവീസിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുക. സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. സാമന്തയും നാനിയും പ്രധാന വേഷങ്ങളിലെത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയിരിക്കെയാണ് വ്യക്തമായ സ്ഥിരീകരണം വന്നിരിക്കുന്നത്.

അടുത്തിടെ 96 ന്റെ കന്നഡ റീമേക്കും പ്രഖ്യാപിച്ചിരുന്നു. 99 എന്നു പേരിട്ട ചിത്രത്തില്‍ ഗണേഷും ഭാവനയുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. റോമിയോ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button