KeralaLatest News

കെ എസ് ആര്‍ ടിയുടെ സ്വവരുമാനത്തിലൂടെയുളള ശമ്പളവിതരണം; മാനേജ്‌മെന്‍റിന്‍റെ സാമ്ബത്തിക അച്ചടത്തിലുണ്ടായ പ്രതിഫലനമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം:   കെ എസ് ആര്‍ ടി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്ബളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കാനാകുന്നത് മാനേജ്‌മെന്‍റ് സ്വീകരിച്ച സാമ്ബത്തിക അച്ചടക്കം മൂലമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. തൊഴിലാളി സൗഹൃദവും ജനസൗഹൃദവുമായ നിലപാടുകളുമായി ഇനിയും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

നേട്ടത്തില്‍ അമിതാഹ്ളാദമില്ല. ശബരിമല സര്‍വീസിലെ കുത്തകയാണ് മികച്ച നേട്ടം കൈവരിക്കാന്‍ സഹായകരമായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഒരു മാസത്തെ ശമ്ബളത്തിന് വേണ്ട 90 കോടി രൂപ കെ എസ് ആര്‍ ടി സി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചു.

എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതുമാണ് കെ എസ് ആര്‍ ടി സിയുടെ ഇപ്പോഴത്തെ ലാഭത്തിന് കാരണം.

മണ്ഡല – മകരവിളക്ക് കാലത്ത് കെ എസ് ആര്‍ ടി സിക്ക് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായത്. ഈ സീസണില്‍ വരുമാനമായി ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്ബ – നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. എസി ബസുകള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. 44 എസി ബസുകളാണ് പമ്ബ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു സ്ഥിരമായി ഓടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button