KeralaLatest News

ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി

ഒട്ടാവ: ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോയാണ്​ ചൈനയിലെ അംബാസിഡറായ ജോണ്‍ മക്കല്ലത്തെ​ മാറ്റിയെന്നറിയിച്ചത്​. എന്നാല്‍, അംബാസിഡറെ മാറ്റാനുള്ള കാരണമെന്തെന്ന്​ വ്യക്​തമാക്കിയിട്ടില്ല.

വാവേയ്​ മേധാവിയെ അമേരിക്കയുടെ നിര്‍ദേശപ്രകാരം കാനഡ അറസ്​റ്റ്​ ചെയ്​തതുമായി ബന്ധപ്പെട്ട്​ മക്കല്ലം വിവാദ പ്രസ്​താവന നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ അ​ദ്ദേഹത്തെ അംബാസിഡര്‍ സ്ഥാനത്ത്​ നിന്ന്​ മാറ്റിയിരിക്കുന്നത്​. കഴിഞ്ഞ രാത്രി മക്കല്ലത്തി​​​ന്റെ രാജി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്ക്​ നന്ദിയുണ്ടെന്നും ട്രൂഡോ പുറത്തിറക്കിയ പ്രസ്​താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button