KeralaLatest News

നമ്പി നാരായണനെതിരായ പരാമര്‍ശം :സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി

കോഴിക്കോട് : നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കേയിലാണ് ആണ് പരാതി നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കേയിലാണ് ആണ് പരാതി നല്‍കിയത്.

ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് സെന്‍കുമാര്‍ നമ്പി നാരയണനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ അഴിച്ച് വിട്ടത്. ശരാരശരിയില്‍ താഴെയുള്ള ശാസത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്നുമായിരുന്നു സെന്‍കുമാറിന്റ ചോദ്യം.

ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും, ഈ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെടാതെ പോയ മറിയം റഷീദയ്ക്കു വരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നും സെന്‍ കുമാര്‍ പരിഹസിച്ചിരുന്നു. അതേസമയം സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് അറിയില്ലെന്നും തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നുമായിരുന്നു നമ്പി നാരായണന്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button