Latest NewsVideos

ഞാനൊന്നു തൊട്ടോട്ടെ… പാപ്പാനെ സോപ്പിട്ട് ആനയെ തൊടുന്ന പെണ്‍കുഞ്ഞ്; വീഡിയോ വൈറല്‍

ആന എന്നും ഒരു കൗതുകമാണ്. ആനപ്രേമത്തിന് അതിരുകളുമില്ല. കുട്ടിക്കാലത്ത് ഉത്സവപ്പറമ്പുകളില്‍ തിടമ്പേറ്റി നില്‍ക്കുന്ന ഗജവീരനെ ഒന്ന് തൊട്ട് നോക്കണമെന്ന് എത് ബാല്യവും മോഹിച്ചിട്ടുണ്ടാകും. എന്നാല്‍ പാപ്പാനെ സോപ്പിട്ട് ആനയെ തലോടുന്ന ഒരു പെണ്‍കുഞ്ഞിന്റെ വീഡിയോയാണണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഉത്സപ്പറമ്പിന്റെ ഒരു കോണില്‍ പനയോലയും തിന്ന് നില്‍ക്കുന്ന ഗജവീരന്‍. ആനയ്ക്കരികിലായി ഇരിക്കുന്ന പാപ്പാനോട് ആനയെ തൊടാന്‍ അനുവാദം ചോദിക്കുന്ന കൊച്ചു പെണ്‍കുട്ടിയാണ് വീഡിയോയില്‍ ഉള്ളത്. പാപ്പാന്റെ അനുവാദം കിട്ടിയതോടെ പേടിയേതുമില്ലാതെ പെണ്‍കുട്ടി ആനയുടെ കാലില്‍ തലോടുന്നതും കാണാം. ഒടുവില്‍ ആനയ്ക്കരികില്‍ നിന്നും പാപ്പാന്‍ തന്നെ കുട്ടിയെ എടുത്തു മാറ്റുന്നുമുണ്ട്. സമീപത്തുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആനപ്രേമികളുടെ കൂട്ടായ്മയായ ഗജവീരന്‍ എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/Gajaveerans/videos/1987240644915829/

shortlink

Related Articles

Post Your Comments

Related Articles


Back to top button