Latest NewsIndia

ഇന്ത്യയും കുവൈറ്റും തമ്മില്‍ ധാരണാ പത്രത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി

ന്യൂഡല്‍ഹി : ഇന്ത്യയും കുവൈറ്റും തമ്മില്‍ ധാരണാ പത്രത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി സുതാര്യമാക്കുന്നതിനായാണ് കുവൈറ്റുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനു കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായ രീതി കൈക്കൊള്ളുന്നതിനും വനിതകളടക്കമുള്ള കുവൈറ്റിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഈ ധാരണപത്രം സഹായിക്കും എന്നാണ് കരുതുന്നത്.

തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഇതിന്റെ സാധുത. അതു കഴിഞ്ഞാല്‍ ധാരണാപത്രം സ്വമേധയാ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. കരാര്‍ നടപ്പിലാക്കുന്നതിനു വേണ്ടി ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സമിതിക്കും രൂപം നല്‍കും. രണ്ടു രാജ്യങ്ങളിലെയും ഗാര്‍ഹിക തൊളിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ധാരണാപത്രം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button