Latest NewsIndia

ബോളിവുഡ് നടി ഇഷാ കോപികര്‍ ഇനി ബി.ജെ.പി വനിതാ ഗതാഗത വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റ്

മുംബൈ : രാം ഗോപാല്‍ വര്‍മയുടെ കമ്പനി എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രശസ്ഥ ബോളിവുഡ് നടി ഇഷാ കോപികര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇഷാ കോപികര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി വനിതാ ഗതാഗത വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റ ചുമതലയും പാര്‍ട്ടി ഇഷാ കോപികറിന് നല്‍കിയിട്ടുണ്ട്.

ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. നേരത്തെ പശ്ചിമ ബംഗാളില്‍ നടി മൗഷിമ ചാറ്റര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇഷാ കോപികറിന്റെ ബി.ജെ.പി പ്രവേശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button