KeralaLatest News

ബിജെപിക്ക് നില്‍ക്കക്കള്ളിയില്ലാതായി, എല്ലാ നിലയിലും വര്‍ഗീയതയെ ഉപയോഗിക്കാന്‍ ആര്‍ എസ് എസും ബിജെപിയും ശ്രമിക്കുന്നു -പിണറായി വിജയന്‍

കൊച്ചി : തുടരെയുണ്ടാകുന്ന തിരഞ്ഞെടുപ്പ്് പരാജയങ്ങള്‍ കാരണം ബിജെപിക്ക് നില്‍ക്കകളി ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ നിലയിലും വര്‍ഗീയതയെ ഉപയോഗിക്കാന്‍ ആര്‍ എസ് എസും ബിജെപിയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിങ്ങള്‍ക്കും പട്ടിക ജാതി വിഭാഗങ്ങള്‍ക്കും നേരെ ആക്രമണം തുടരുന്നു. കോണ്‍ഗ്രസും ഇതിന് കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ മൂലം ജനങ്ങള്‍ അസംതൃപ്തര്‍ എന്നതിന്റ തെളിവ് ആണ് ഇതിനോടകം പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button