Latest NewsIndia

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എയിംസിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ട്വിറ്ററിലൂടെയും അല്ലാതെയും ഉയര്‍ന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെത്തി. മധുരയിലെ തോപ്പൂരില്‍ നിര്‍മിക്കുന്ന എയിംസിന്റെ തറക്കല്ലിടല്‍ കര്‍മം  നിര്‍വഹിച്ചു. രാജാജി, തഞ്ചാവൂര്‍, തിരുനെല്‍വേലി മെഡിക്കല്‍ കോളജുകളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രവും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ഇന്ന് രാവിലെ മുതല്‍ തന്നെ പ്രത്യക്ഷമായും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ശക്തമായ പ്രതിഷേധമാണ് നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട്ടില്‍ നടന്നത്.1264 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന എയിംസ് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി ബി.ജെ.പി ഉപയോഗിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

എം.ഡി.എം.കെ, തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം, മെയ് 17 ഇയക്കം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കറുത്ത കൊടികള്‍ ഉയര്‍ത്തിയും ബലൂണുകള്‍ പറത്തിവിട്ടുമാണ് പ്രതിഷേധക്കാര്‍ മോദിയെ വരവേറ്റത്.ശക്തമായ പൊലീസ് കാവലാണ് മധുരയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. ട്വിറ്ററില്‍ മോദി ഗോ ബാക്ക്, സാഡിസ്റ്റ് മോദി ഗോ ബാക്ക് തുടങ്ങിയ ഹാഷ് ടാഗുകളിലും പ്രതിഷേധമുണ്ടായി.ആരോഗ്യ മേഖലയ്ക്ക് കാര്യമായ ശ്രദ്ധയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം.തമ്പി ദുരൈ എന്നിവരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button