USALatest NewsNewsInternationalHealth & Fitness

ക്യാൻസർ മരണത്തിൽ നിന്നും ആളുകളെ രക്ഷിക്കാൻ ജോ ബൈഡൻ: പദ്ധതിയിത്

ഈ വർഷം 19,18,030 പുതിയ ക്യാൻസർ കേസുകളും 6,09,360 ക്യാൻസർ മരണങ്ങളും ഉണ്ടായേക്കുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി കണക്കാക്കുന്നു.

അമേരിക്കയിൽ ക്യാൻസർ മരണനിരക്ക് 50 ശതമാനം കുറയ്ക്കാൻ ലക്ഷ്യംവെച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 2015 ൽ മസ്തിഷ്ക അർബുദം ബാധിച്ച് ബെെഡൻ്റെ മൂത്ത മകൻ ബ്യൂവ് ബൈഡൻ മരിച്ചിരുന്നു. ഈ വർഷം 19,18,030 പുതിയ ക്യാൻസർ കേസുകളും 6,09,360 ക്യാൻസർ മരണങ്ങളും ഉണ്ടായേക്കുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി കണക്കാക്കുന്നു.

Also read: ഡാനി യാത്രയായി, ആചാരപ്രകാരം വീട്ടുവളപ്പിൽ അന്ത്യവിശ്രമമൊരുക്കി വീട്ടുകാർ: ഡാനി എന്ന വളർത്തുനായ ഇനി ഒരു കണ്ണീരോർമ

പ്രതിവർഷം മൂന്ന് ലക്ഷത്തിലധികം ആളുകളെ ഈ രോഗത്തിൽ നിന്ന് രക്ഷിക്കാനാണ് ബൈഡൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തെ പ്രായത്തിന് അനുസരിച്ചുള്ള മരണനിരക്ക് ഏകദേശം 25 ശതമാനം കുറഞ്ഞിരുന്നു.

പദ്ധതിയുടെ ഭാഗമായി ആരോഗ്യം, വിമുക്ത ഭടന്മാരുടെ ക്ഷേമ പ്രവർത്തികൾ, പ്രതിരോധം, ഊർജ്ജം, കൃഷി എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ 18 ഫെഡറൽ വകുപ്പുകളും, ഏജൻസികളും, ഓഫീസുകളും ഉൾപ്പെടുന്ന ഒരു ക്യാൻസർ കാബിനറ്റ് ബൈഡൻ പ്രഖ്യാപിച്ചേക്കും.

‘പൊതുജനശ്രദ്ധ ആകർഷിക്കാൻ പ്രായോഗികമല്ലാത്ത ലക്ഷ്യങ്ങൾ പ്രഖ്യാപിക്കേണ്ടി വന്നേക്കാം. എന്നാൽ മരണനിരക്കിൽ 50% കുറവ് കൈവരിക്കുന്നത് അങ്ങേയറ്റം പ്രശംസനീയമാകും’ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ലാംഗോൺ ഹെൽത്തിലെ മെഡിസിൻ ആൻഡ് പോപ്പുലേഷൻ ഹെൽത്ത് പ്രൊഫസർ ഡോ. ബാരൺ ലെർനർ പറഞ്ഞു. ചികിത്സയുടെ ഗുണനിലവാരവും ജനങ്ങളുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button